Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.
പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഡോ.ഖാദർ മാങ്ങാട് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ, നീലേശ്വരം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ, ഒബിസി കോൺഗ്രസ് ജില്ലാ ചെയർമാൻ എം.വി.ഭരതൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശിവപ്രസാദ് അറുവാത്ത്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഇ. എൻ.പത്മാവതി, മണ്ഡലം പ്രസിഡന്റ കെ.എം.ശ്രീജ, കെഎസ്എസ്പിഎ മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊക്കോട്ട് എന്നിവർ സംസാരിച്ചു. സി. സുനിൽ കുമാർ സ്വാഗതവും കെ.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

No comments