മാനവ സംസ്കൃതി ജില്ലാ കമ്മിറ്റി ഒക്ടോബർ ആദ്യവാരം നടത്തുന്ന ദിശ 2024 ദ്വിദിന ശിൽപശാലയുടെ സംഘാടക സമിതി രൂപീകരണ യോഗം
സാംസ്കാരിക മേഖല ഇടതുപക്ഷമായി അഭിനയിക്കുന്നവരുടെ കയ്യിൽ അകപ്പെട്ടതാണ് സാംസ്കാരിക രംഗത്തെ വലിയ പ്രതിസന്ധിയെന്ന് മാനവ സംസ്കൃതി സംസ്ഥാന ചെയർമാൻ അനിൽ അക്കര പറഞ്ഞു. മാനവ സംസ്കൃതി ജില്ലാ കമ്മിറ്റി ഒക്ടോബർ ആദ്യവാരം നടത്തുന്ന ദിശ 2024 ദ്വിദിന ശിൽപശാലയുടെ സംഘാടക സമിതി രൂപീകരണ യോഗം ഹൊസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആരു വർഗീയവാദിയായാലും രാഹുൽ ഗാന്ധി വർഗീയ വാദിയാവില്ല എന്നതാണ് മതേതര വാദികളുടെ ഏറ്റവും വലിയ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ചെയർമാൻ എ.കെ.ശശിധരൻ അധ്യക്ഷനായി. മാനവ സംസ്കൃതി സംസ്ഥാന ജനറൽ സെക്രട്ടറി എം.അസിനാർ, ഡോ.ബാലചന്ദ്രൻ കീഴോത്ത്, അഡ്വ.പി.നാരായണൻ, വി.വി.പ്രഭാകരൻ, വി.വി.വിജയൻ, എം.എ. മുംതാസ്, രാജീവ് മമ്പള്ളി, സൂര്യഗായത്രി, മഡിയൻ ഉണ്ണിക്കൃഷ്ണൻ, ഡി.എം.സുകുമാരൻ, സുഗുണൻ ഓരി, അഡ്വ. ബിജു ഏലിയാസ് എന്നിവർ പ്രസംഗിച്ചു. പി.വി.രാജേഷ് സ്വാഗതവും ദീപേഷ് കുറുവാട്ട് നന്ദിയും പറഞ്ഞു.
No comments