കോൺഗ്രസ് കരിന്തളം 185ാം ബൂത്ത് കമ്മിറ്റി കരിന്തളം സഹകരണ ബാങ്കിന് സമീപം ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.
കോൺഗ്രസ് കരിന്തളം 185ാം ബൂത്ത് കമ്മിറ്റി കരിന്തളം സഹകരണ ബാങ്കിന് സമീപം ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.
കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എ.വി. രാജൻ അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി അംഗം അശോകൻ ആറളം, വാർഡ് പ്രസിഡന്റ് എ.യു. ചാക്കോ, മണ്ഡലം കമ്മിറ്റി അംഗം മേരിക്കുട്ടി പള്ളപ്പാറ എന്നിവർ പ്രസംഗിച്ചു. ബൂത്ത് സെക്രട്ടറി സി.വി.രമേശൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുരേശ് വരയിൽ നന്ദിയും പറഞ്ഞു. നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചനയും നടത്തി.
No comments