നീലേശ്വരം പൊടോത്തുരുത്തി, ചാത്തമത്ത് പ്രദേശങ്ങളിൽ നിന്ന് 12 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു.
കനത്ത മഴയിൽ കാര്യങ്കോട് പുഴ കരകവിഞ്ഞതോടെ നീലേശ്വരം പൊടോത്തുരുത്തി, ചാത്തമത്ത് പ്രദേശങ്ങളിൽ നിന്ന് 12 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു. പൊടോത്തുരുത്തിയിലെ അഞ്ചും ചാത്തമത്തെ 7 കുടുംബങ്ങളുമാണ് ബന്ധുവീടുകളിലേക്ക് മാറിയത്. ഒരു കുടുംബത്തിലെ 4 പേരെ പുലർച്ചെ ചാത്തമത്ത് ആലയിൽ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലെ താൽക്കാലിക ക്യാമ്പിലേക്കും മാറ്റി. പുലർച്ചെ മഴ കുറഞ്ഞതിനാൽ വലിയ വെള്ളം ഇറങ്ങിയിട്ടുണ്ടെങ്കിലും രാവിലെയോടെ മഴ ശക്തി പ്രാപിച്ചത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
No comments