നീലേശ്വരം രാമരം തട്ടാച്ചേരി നവയുഗ കലാ സാംസ്കാരിക വേദി ആന്റ് ഗ്രന്ഥാലയം വനിതാവേദിയുടെ കഥാചർച്ചയിൽ അയ്മനം ജോൺ എഴുതിയ കറുത്ത താജ്മഹൽ എന്ന കഥ ചർച്ച ചെയ്തു.
സിന്ധു ടീച്ചർ കഥ അവതരിപ്പിച്ചു. കെ.രേഷ്മ അധ്യക്ഷയായി. കെ.പ്രഭാകരൻ, ശശിധരൻ, രാമചന്ദ്രൻ, എൻ.രാമകൃഷ്ണൻ, പ്രേമ ജ ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രേമജ ടീച്ചർ സ്വാഗതവും ടി.വി. സ്നേഹലത നന്ദിയും പറഞ്ഞു.
No comments