Breaking News

പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക്

നീലേശ്വരം വള്ളിക്കുന്ന് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നടത്തുന്ന പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക്.

2018 മാർച്ച് 21 നു സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്‌ണനാണ് വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഹൃദയപൂർവം
പൊതിച്ചോർ എന്ന പദ്ധതി ഉദ്ഘാടനം ചെയ്‌തത്‌. 6 വർഷത്തിനിടെ ഒന്നര ലക്ഷം പൊതിച്ചോറുകളാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ശേഖരിച്ചു വിതരണം ചെയ്‌തത്‌. ബ്ലോക്ക് പരിധിയിലെ 212 യൂണിറ്റുകളുടെയും പരിധിയിലെ വീടുകളിൽ നിന്നു വാഴയിലയിൽ പൊതിഞ്ഞ് പൂർണമായി പ്ലാസ്‌റ്റിക് വിമുക്‌തമാക്കിയ പൊതിച്ചോറുകളാണ് ശേഖരിച്ച് വിതരണം ചെയ്തു വരുന്നത്. കാലം ആവശ്യപ്പെടുന്ന കാലത്തോളം പൊതിച്ചോർ വിതരണം തുടരുമെന്നു ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പറഞ്ഞു. താലൂക്കാശുപത്രിക്കു സമീപം നടന്ന വാർഷിക പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബേബി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. വി.മുകേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.സനു മോഹൻ, പി.അഖിലേഷ്, ആതിര, ശരണ്യ, വി.വി.ജിതേഷ്, സബിൻ സത്യൻ കെ.എം.നിജേഷ്, സജയ്, അമൽ തങ്കച്ചൻ, സഞ്ജു, ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ് എന്നിവർ പ്രസംഗിച്ചു. വാർഷിക ദിവസം മടിക്കൈ സൗത്ത് മേഖലയിലെ കരിങ്കുണ്ട് യൂനിറ്റ് ആണ് പൊതിച്ചോർ കൊടുത്തത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ചെറുവത്തൂർ വി.വി. സ്മാരക ഗവ.ആശുപത്രി, തൃക്കരിപ്പൂർ, വെള്ളരിക്കുണ്ട്, ബേഡകം താലൂക്കാശുപത്രികൾ, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം നടത്തി വരുന്നുണ്ട്.

No comments