എം എൽ അശ്വിനി നാളെ പത്രിക സമർപ്പിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ ഏപ്രിൽ 3ന്
കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ അശ്വിനിയുടെ പത്രിക സമർപ്പണം നാളെ രാവിലെ 11 മണിക്ക്. രാവിലെ 10 മണിക്ക് ബിസി റോഡ് നിന്നും മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോ ആയെത്തി പത്രിക സമർപ്പണം നടത്തും. അതേസമയം യുഡി എഫ് സ്ഥാനാർഥി
രാജ് മോഹന്‍ ഉണ്ണിത്താന്‍ ഏപ്രില്‍ മൂന്നിന് നാമ നിർദേശ പത്രിക സമർപ്പിക്കും.
No comments