Breaking News

ഇലക്ഷൻ മാനേജ്മെന്റ് പ്ലാൻ പ്രകാശനം ചെയ്തു

ജില്ലാ ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ (DEMP) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ കെ. ഇമ്പശേഖര്‍ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര, തൃക്കരിപ്പൂര്‍ എ.ആര്‍.ഒ പി.ഷാജു, ഡെമ്പിന്റെ ചുമതല വഹിച്ച ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അജിത്ത് ജോണ്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍, നോഡല്‍ ഓഫീസര്‍മാരായ വി. ചന്ദ്രൻ, ആദില്‍ മുഹമ്മദ്, ആസിഫ് അലിയാര്‍, ലിലിറ്റി തോമസ്, എ. ലീന, പി. സുര്‍ജിത്ത്, ആര്യ പിരാജ്, ട്രയിനിംഗ് അസി നോഡൽ ഓഫീസർ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

No comments