നീലേശ്വരം പഴനെല്ലി ഫ്രണ്ട്സ് വായനശാല & ഗ്രന്ഥാലയം അദ്ധ്യാപക സംഗമം നടത്തി
നീലേശ്വരം പഴനെല്ലി ഫ്രണ്ട്സ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി അധ്യാപക സംഗമവും, അധ്യാപകർക്കുള്ള ആദര ചടങ്ങും നടത്തി.
അധ്യാപന ജീവിതത്തിൽ 35 വർഷത്തിലധികം സർവ്വീസ് നടത്തി വിരമിച്ചവരും,പുതിയ തലമുറയിലെ അധ്യാപകരുടെയും, ഒപ്പം അധ്യാപക യോഗ്യത നേടിയവരുടെയും സംഗമം ശ്രദ്ധേയമായി.
വാഹനങ്ങളും, നല്ല റോഡുകൾ പോലുമില്ലാത്തതും, ഇന്നത്തെ പോലെ ഭൗതീക സാഹചര്യങ്ങൾ ഒന്നുമില്ലാത്തതും, യാത്രക്കിടയിൽ വന്യമൃഗങ്ങളുടെ ഒക്കെ ശല്യങ്ങൾ കൂടി അനുഭവിക്കേണ്ടി വന്ന് ജോലി ചെയ്ത ഒരു പഴയ കാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ പുതുതലമുറ ആശ്ചര്യത്തോടു കൂടിയാണ് ശ്രവിച്ചത്.
സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉൽഘാടനം ചെയ്തു.
പി.ഇ.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പി.വി.സതീശൻ, വി.സുരേശൻ, വി.ജിഷ, പി.ഇ. ശംഭു നമ്പൂതിരി, ഈശ്വരൻ നമ്പൂതിരി, സാവിത്രി ടീച്ചർ, സുനിൽകുമാർ മാസ്റ്റർ, രാജഗോപാലൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ബി.വിജയകുമാർ മാസ്റ്റർ സ്വാഗതവും, എം.എം.അനീഷ നന്ദിയും പറഞ്ഞു.
മുതിർന്ന അധ്യാപകരായ പി.ഇ.നാരായണൻ നമ്പൂതിരി, ഈശ്വരൻ നമ്പൂതിരി, രാമചന്ദ്രൻ മാസ്റ്റർ, കേശവൻ നമ്പൂതിരി എന്നിവരെ ഡോ.പി.പ്രഭാകരൻ ഹാരമണിയിച്ച് ആദരിച്ചു.
മറ്റുള്ള 30 ഓളം അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. അധ്യാപക യോഗ്യത നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.
ചടങ്ങിൽ വച്ച് വായനശാലയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, യു പി വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ സർഗോൽസവം കലാമത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി
No comments