നാടക് ജില്ലാ സമ്മേളനം 12,13 തീയതികളിൽ :കേളുവിലെ അഭിനയ അനുഭവങ്ങൾ പങ്കുവെച്ച് നാടക കലാകാരന്മാർ
നാടക് കാസർകോട് ജില്ലാ സമ്മേളനം സെപ്തംബർ 12,13തീയതികളിൽ കാഞ്ഞങ്ങാട്ട് നടക്കും.സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ ജീവിത നാടകം എന്ന പരിപാടി നടത്തി.കാഞ്ഞങ്ങാട് നെഹ്‌റു ഫെസ്റ്റിന്റെ ഭാഗമായി വിദ്വാൻ പി കേളു നായർ ജീവിതവും നാടകവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കേളു നാടകത്തിൽ കേളുവായി അഭിനയിച്ച ബാബു അന്നൂർ, കേളു നാടകത്തിന്റെ മുഖ്യ സംഘാടകനും നാടക് കണ്ണൂർ ജില്ലാ ട്രഷററുമായ വി പി രാജൻ, കേളുവിന്റെ ഭാര്യയായി അഭിനയിച്ച യശോദ പുത്തിലോട്ട്, അമ്മിണി ചന്ദ്രാലയം എന്നിവർ നാടകാനുഭവങ്ങൾ പങ്കു വെച്ചു. ഡോ. കെ വി സജീവൻ മോഡറേറ്ററായി. രാജേഷ് അഴീക്കോടൻ സ്വാഗതവും അനുശ്രീ നന്ദിയും പറഞ്ഞു.
No comments