Breaking News

ആകാശപാത: നീലേശ്വരം നഗരസഭാ കർമ സമിതിയുടെ സത്യാഗ്രഹ സമരം മുന്നോട്ട്

ദേശീയപാത വികസനത്തിൽ നീലേശ്വരത്ത് ആകാശപാത ആവശ്യപ്പെട്ട് നഗരസഭാ ജനകീയ കർമസമിതി നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം മുന്നോട്ട്.
ഇന്നത്തെ സമരം കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സുരേഷ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ കൗൺസിലർ കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സാക്ഷരത കൗൺസിലർ ഗിരിധർ രാഘവൻ സ്വാഗതം പറഞ്ഞു. മുൻ എംപി, പി.കരുണാകരൻ, നീലേശ്വരം നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, കർമ സമിതി കൺവീനറും നഗരസഭാ പ്രതിപക്ഷ നേതാവുമായ ഇ.ഷജീർ, കൗൺസിലർമാരായ ഇ. ചന്ദ്രമതി, പി.വി.സതീശൻ, വി.കെ. റഷീദ, പ്രദീപ് കുമാർ ഇട്ടപ്പുറം, നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം, പി.വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

No comments