Breaking News

കാർഷിക മേഖല ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ്: ഉത്തര മേഖലാ പ്രചാരണം ഉദ്ഘാടനം ചെയ്തു

- കേരള കാർഷിക സർവ്വകലാശാല ജനറൽ കൗൺസിലേക്കുള്ള കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റേയും ഫാം വർക്കേഴ്സ് ഫെഡറേഷൻ-ഐ എൻ ടി യു സി യുടെയും തിരഞ്ഞെടുപ്പിന്റെ ഉത്തരമേഖല പ്രചാരണ ഉദ്ഘാടനവും പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി പായസ വിതരണവും നടത്തി.
നീലേശ്വരം നഗരസഭ കൗൺസിലറും കാർഷിക കോളേജ് ഫാം ഉപദേശക സമിതി അംഗവുമായ ഇ ഷജീർ ഉദ്ഘാടനം ചെയ്തു.
എംപ്ലോയീസ് യൂണിയൻ പ്രസിണ്ടൻ്റ് പി കെ ദിപേഷ് അധ്യക്ഷത വഹിച്ചു, ജനറൽ കൗൺസിൽ സ്ഥാനാർത്ഥികളായ ജോൺകോശി, പി എച്ച് ഹനീഷ് ജീവനക്കാരോടും തൊഴിലാളികളോടും വോട്ട് അഭ്യർത്ഥിച്ചു.കെ എസ് 
ജയകുമാർ, കെ പി ശിവജി, കെ രാഹുൽരാജ്, കെ രാജീവ്, ബിബിൻ ചാക്കോ, വി പി അജിതകുമാരി, അസീസ്പിലാശ്ശേരി, കെ സീമ, ബാബുരാജ്, ശ്രിജിൽ ജോസഫ് എന്നിവർ സംസാരിച്ചു

No comments