നീലേശ്വരം മുണ്ടേമ്മാട് റോഡ് പാലം: നിർമാണം പൂർത്തീകരണത്തിലേക്ക്
നീലേശ്വരം മുണ്ടേമ്മാട് റോഡ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക്.
മുണ്ടേമ്മാട് ദ്വീപിലേക്ക് ഏക യാത്രാ മാർഗമായി നിലവിലുണ്ടായിരുന്ന പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കുന്നത്. സംസ്ഥാന ഗവൺമെന്റ് 2023 - 24 വാർഷിക പദ്ധതിയിൽപ്പെടുത്തി 10 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചത്. പാലത്തിന്റെ മെയിൻ സ്ലാബിന്റെ കോൺക്രീറ്റിങ് തുടങ്ങി. പ്രവൃത്തി വിലയിരുത്താൻ നീലേശ്വരം നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നഗരസഭാ സംഘവും സ്ഥലത്തെത്തി. മൂന്ന് സ്പാനുകളിലായി 75 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിന് ഉള്ളത്. പാലത്തിന് അനുബന്ധമായി മുണ്ടേ മ്മാട് ദ്വീപിനകത്ത് 750 മീറ്ററും പള്ളിക്കര ഭാഗത്ത് 150 മീറ്ററും വരുന്ന അപ്രോച്ച് റോഡും നിർമിക്കും.
No comments