Breaking News

നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും<> അടിയന്തര പരിഹാരം വേണമെന്ന് ജനകീയ സമരസമിതി

ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു നിൽക്കുന്ന നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ മേഖലയിൽ വേനൽമഴയിൽ തന്നെ വെള്ളക്കെട്ടും പിന്നാലെ ഗതാഗതക്കുരുക്കും രൂക്ഷമായി.
ആദ്യ മഴയിൽ തന്നെ ഉയർന്ന വെള്ളക്കെട്ട് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഉണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. ആകാശപാത വേണമെന്നാവശ്യപ്പെട്ട് ഇവിടെ അനിശ്ചിതകാല സത്യാഗ്രഹ സമരങ്ങളും നടന്നു വരികയാണ്. മണ്ണിട്ടുയർത്തിയ മൺപാതയ്ക്കരികിൽ അശാസ്ത്രീയവും അശ്രദ്ധവുമായ സർവീസ് റോഡ് നിർമാണമാണ് വെള്ളക്കെട്ടിനിടയാക്കിയതെന്ന് ജനകീയ സമരസമിതി ചൂണ്ടിക്കാട്ടി. ഇതിന് കാരണക്കാരായ കൺസ്ട്രക്ഷൻ കമ്പനിയും നീലേശ്വരം നഗരസഭയും ഉടൻ ഇടപെട്ട് പരിഹാര നടപടികൾ സ്വീകരികണമെന്നും ഇല്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടു വരുമെന്നും സമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

No comments