നീലേശ്വരം പട്ടേന ആശ്വാസ്, കാസർകോട് ആസ്റ്റർ മിംസ് മെഡിക്കൽ കെയർ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ജനറൽ മെഡിസിൻ മെഡിക്കൽ ക്യാമ്പ് നടത്തി
പട്ടേന ആശ്വാസ്, കാസർകോട് ആസ്റ്റർ മിംസ് മെഡിക്കൽ കെയർ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ജനറൽ മെഡിസിൻ മെഡിക്കൽ ക്യാമ്പ് നടത്തി.
നീലേശ്വരം പട്ടേന ആശ്വാസിൽ നടന്ന ക്യാമ്പ് പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് റിട്ട.പ്രൊഫസർ കെ.എൻ.ശംഭു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആശ്വാസ് പ്രസിഡന്റ് ഡോ.വി.സുരേശൻ അധ്യക്ഷത വഹിച്ചു. പ്രവാസിയും ബഹ്‌റിൻ ഇലക്ട്രിസിറ്റി മിനിസ്ട്രി ഉപദേഷ്ടാവുമായ കെ.രാമചന്ദ്രൻ വിശിഷ്ടാതിഥിയായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആശ്വാസിനുള്ള വിവിധ പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്തു. ആസ്റ്റർ മിംസിലെ ഡോ.ഷഹനാദ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ആസ്റ്റർ മിംസ് വൊളന്റിയേഴ്‌സ് കോ- ഓർഡിനേറ്റർ ഹരിത ആശംസകൾ നേർന്നു. എ.പി.ശ്രീനിവാസൻ സ്വാഗതവും ഗണേഷ് നന്ദിയും പറഞ്ഞു. അറുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
No comments