നോർത്ത് മലബാർ കേബിൾ നെറ്റ് വർക്ക്: രാജീവൻ കരിങ്ങാട്ട് ചെയർമാൻ; സി.വി.സുകേഷ് മാനേജിങ് ഡയറക്ടർ
നോർത്ത് മലബാർ കേബിൾ നെറ്റ്‌വർക്കിന്റെ (NMCN) വാർഷിക ജനറൽ ബോഡി യോഗം ചെറുവത്തൂർ ജെ. കെ. റെസിഡൻസിയിൽ നടന്നു. കെ.സി.സി.എൽ. ഡയറക്ടർ എം. ലോഹിതാക്ഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.എം.സി.എൻ. ചെയർമാൻ രാജീവൻ കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സുകേഷ് കുമാർ സി. വി. എൻ.എം.സി.എൻ. റിപ്പോർട്ടും അക്കൗണ്ടും അവതരിപ്പിച്ചു. മനോജ് കുമാർ എം. സ്റ്റോർ അക്കൗണ്ടും, സുധീരൻ പി. കെ. ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടുകളെ തുടർന്ന് സജീവമായ ചർച്ചകളും യോഗത്തിൽ നടന്നു.
സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി. നായർ, സി.സി.എൻ. ചെയർമാൻ പ്രദീപ് കുമാർ, മേഖല പ്രസിഡന്റ് രാജീവൻ കെ. വി. എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മജീഷ് പി. അനുശോചന പ്രമേയം അവതരിപ്പിച്ചു . യോഗത്തിൽ പി. ആർ. ജയചന്ദ്രൻ സ്വാഗതവും രഘുനാഥ് കെ. നന്ദിയും രേഖപ്പെടുത്തി
പുതിയ ഭാരവാഹികളായി നോർത്ത് മലബാർ കേബിൾ നെറ്റ്‌വർക്കിന്റെയും സി നെറ് ചാനലിന്റെയും ചെയർമാനായി രാജീവൻ കരിങ്ങാട്ടിനെയും മാനേജിങ് ഡയറക്റ്ററായി സി വി സുകേഷ് കുമാറിനെയും തിരഞ്ഞെടുത്തു
No comments