നീലേശ്വരം നഗരസഭാ കർസമിതിയുടെ ആകാശപാത സമരപ്പന്തലിൽ ജ്യൂസും ലഘുഭക്ഷണവും നൽകി രാജാസ് സ്‌കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ മഴവിൽക്കൂടാരം
നീലേശ്വരം നഗരസഭാ കർസമിതിയുടെ ആകാശപാത സമരപ്പന്തലിൽ ജ്യൂസും ലഘുഭക്ഷണവും നൽകി രാജാസ് സ്‌കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ മഴവിൽ കൂടാരം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നഗരസഭ കൗൺസിലർ പി ശ്രീജയുടെ അധ്യക്ഷതയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഏറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ മണ്ഡലം മുൻ എംഎൽഎ കെ പി സതീഷ് ചന്ദ്രൻ സമരസമിതി കൺവീനർ ഇ.ഷജീർ, മഴവിൽ കൂടാരം പ്രസിഡണ്ട് ഗിരീശാന്ത്, അനിൽ പട്ടേന, അജിത തുടങ്ങിയവർ സംസാരിച്ചു
No comments