നഗരത്തിൽ വൈദ്യുതി മുടക്കം പതിവ്പുത്തരിയടുക്കത്തെ 33 കെവി സബ്‌സ്റ്റേഷൻ 110 കെവി സബ് സ്റ്റേഷൻ ആക്കണമെന്ന് നീലേശ്വരം മർച്ചന്റ്‌സ് യൂത്ത് വിങ്
നീലേശ്വരം നഗരത്തിൽ വൈദ്യുതി മുടക്കം പതിവാകുകയും ഇത് വ്യാപാരത്തെ സാരമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പുത്തരിയടുക്കത്തെ 33 കെ.വി.സബ്‌സ്റ്റേഷൻ 110 കെവി സബ് സ്റ്റേഷൻ ആയി ഉയർത്തണമെന്ന് നീലേശ്വരം മർച്ചന്റ്‌സ് യൂത്ത് വിങ് എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
നീലേശ്വരം വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ യൂത്ത് വിങ് പ്രസിഡന്റ് പി.സക്കീർ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ, യൂത്ത് വിങ് രക്ഷാധികാരി സി.വി.പ്രകാശൻ എന്നിവർ സംസാരിച്ചു. യൂത്ത് വിങ് ജനറൽ സെക്രട്ടറി ടി.ബാബു സ്വാഗതവും ട്രഷറർ രാഘവേന്ദ്ര അശോക് നന്ദിയും പറഞ്ഞു.
No comments