നീലേശ്വരം പൊതുജനവായനശാല വായനവെളിച്ചം വായനക്കളരി സമാപനം ഇന്ന് വൈകിട്ട്
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജനവായനശാല ഗ്രന്ഥാലയം വായനവെളിച്ചം വായനക്കളരി ഇന്ന്സ മാപിക്കും.
വൈകിട്ട് 6. 30 ന് വായനശാലയിലാണ് സമാപന സമ്മേളനം. ഘോഷയാത്ര, കുട്ടികളുടെ നാടകം, നൃത്തശിൽപം, റീഡിങ് തീയേറ്റർ, കയ്യെഴുത്തു മാസിക പ്രകാശനം, കലാപരിപാടികൾ എന്നിവയാണ് പരിപാടികൾ. വായന വെളിച്ചം അക്കാദമിക് കൗൺസിൽ ചെയർമാൻ ഡോ.വി.സുരേശൻ സമാപനപരിപാടി ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് കെ.സി.മാനവർമ രാജ അധ്യക്ഷക വഹിക്കും. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ മുഖ്യാതിഥിയാകും. വായനശാല വൈസ് പ്രസിഡന്റ് ഡോ.എം.രാധാകൃഷ്ണൻ നായർ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും. വായനവെളിച്ചം കൺവീനർ ഗോപിക ഷൈജു റിപ്പോർട്ട് അവതരിപ്പിക്കും. നീലേശ്വരം നഗരസഭ കൗൺസിലർമാരായ പി.വിനോദ് കുമാർ, വി.രാജം, വായനശാല പ്രവർത്തക സമിതി അംഗം ഡോ.പി.രാജൻ, വനിതാവേദി പ്രസിഡന്റ് പി.ബിന്ദു എന്നിവർ സംസാരിക്കും. വായനവെളിച്ചം അക്കാദമിക് കൗൺസിൽ അംഗം എം.മധുസൂദനൻ സ്വാഗതവും വായനശാല സെക്രട്ടറി ടി.വേണുഗോപാലൻ നായർ നന്ദിയും പറയും.
No comments