Breaking News

യുവ കർഷകന് നീലേശ്വരം ലയൺസ് ക്ലബ്ബിൻറെ ആദരവ്

 യുവ കർഷകനും ഗായത്രി കാറ്ററിംഗ് സംരംഭകനും പാചകക്കാരനുമായ കാനത്തിൽ ഗോപാലകൃഷ്ണൻ നായർ ചൂട്ടുവം. അദ്ദേഹത്തിൻറെ കൃഷിയിടത്തിൽ വച്ച് നീലേശ്വരം ലയൻസ് ക്ലബ്ബ് ആദരിച്ചു 
        യുവാക്കൾ കൃഷി മേഖലയിൽ നിന്നും മാറി നിൽക്കുന്ന സാഹചര്യത്തിലാണ് ഗോപാലകൃഷ്ണൻ നായർ മുഴുവൻ സമയം കർഷകനായി മാറിയത്. കൃഷിയോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥതയും കഠിനാധ്വാനവും സമൂഹത്തിന് മാതൃകയാണെന്നും കൂടുതൽ യുവാക്കൾ കൃഷിയിലേക്ക് കടന്നുവരണം എന്നും ചടങ്ങിൽ വച്ച് ഡിസ്റ്റിക് ഗവർണർ ഇലക്ട് ടൈറ്റസ് തോമസ് അഭിപ്രായപ്പെട്ടു. 
   അഞ്ച് ഏക്കർ സ്ഥലത്ത് നെല്ല് ,നേന്ത്രവാഴ, മത്തൻ, കുമ്പളം, പയർ ,വെണ്ട തുടങ്ങി വിവിധ തരത്തിലുള്ള കൃഷികൾ ചെയ്തുവരുന്നു ഇതിനോടൊപ്പം മത്സ്യകൃഷിയും അഞ്ച് അപശുക്കളെയും പരിപാലിച്ച് സംയോജിത കൃഷി രീതിക്ക് മാതൃകയാവുകയാണ് കെ ഗോപാലകൃഷ്ണൻ
നീലേശ്വരം ലൈൻസ് ക്ലബ്ബ് പ്രസിഡണ്ട് സി സുകുമാരൻ അധ്യക്ഷത വഹിച്ചു ഡിസ്റ്റിക് ഗവർണർ ഇലക്ട്രിക് ടൈറ്റസ് തോമസ് പൊന്നാട അണിയിച്ചു സംസാരിച്ചു. സെക്കൻഡ് വൈസ് ഗവർണർ ഇലക്ട് വത്സല ഗോപിനാഥ് തലപ്പാവ് അണിയിച്ച് സംസാരിച്ചു. നീലേശ്വരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കെ രാധാകൃഷ്ണൻ നായർ, പയനി വേണുഗോപാലൻ നായർ, പി ഭാർഗവൻ, എം കുമാരൻ അമോധാഭായിഎ വി കുമാരൻ, പി ഗംഗാധരൻ, ബേബി അശോകൻ, ശാന്ത ഭാർഗവൻ, ശാന്തകുഞ്ഞിക്കണ്ണൻ, വിനോദ് കുമാർ കോറോത്ത് എന്നിവർ സംസാരിച്ചു

No comments