Breaking News

നീലേശ്വരം കണിച്ചിറ പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘം ഓഫീസിൽ മെയ് 24 ന് സൗജന്യ ആരോഗ്യപരിശോധന ക്യാമ്പ്

നീലേശ്വരം കണിച്ചിറ പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘം, മംഗളൂരു എ.ജെ.ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ മെയ് 24 ന് സൗജന്യ ആരോഗ്യപരിശോധന ക്യാമ്പ് നടത്തും.
കണിച്ചിറയിലെ സംഘം ഓഫീസിൽ രാവിലെ 9.30 ന് കാഞ്ഞങ്ങാട് ഐഎംഎ പ്രസിഡന്റ് ഡോ.ഡി.ജി.രമേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് കെ.ഹരീഷ് അധ്യക്ഷത വഹിക്കും. കാർഡിയോളജി, ജനറൽ മെഡിസിൻ, എൻഡോക്രൈനോളജി, ന്യൂറോളജി വിഭാഗങ്ങളിലെ പ്രശസ്ത ഡോക്ടർമാർ ക്യാമ്പിൽ പരിശോധനയ്‌ക്കെത്തും. വിവരങ്ങൾക്ക് 9847035067, 9744357229 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി നീലേശ്വരം പ്രസ്‌ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംഘം ഭാരവാഹികളായ എൻ.പി.പ്രേമരാജൻ, കെ.ബാലകൃഷ്ണൻ, എം.വി.രാമകൃഷ്ണൻ എന്നിവർ അറിയിച്ചു.

No comments