Breaking News

നീലേശ്വരം ആകാശപാത: അറുപതാം ദിനത്തിൽ ശയന പ്രദക്ഷിണ സമരവുമായ് ജനകീയ സമര സമിതി

അറുപതാം ദിനത്തിൽ ശയന പ്രദക്ഷിണ സമരവുമായ് ജനകീയ സമര സമിതി
നീലേശ്വരം ആകാശപാതയ്ക്കായി ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിത കാല സമരത്തിൻ്റെ അറുപതാം ദിനത്തിൽ വളരെ വൈകാരികമായ സമരം സംഘടിപ്പിച്ചു. ദേശീയപാതാ നിർമ്മാണത്തിൽ ആദ്യവും അത്യാവശ്യവുമായ് നിർമ്മിക്കേണ്ട സർവീസ് റോഡും ഡ്രെയിനേജും തികച്ചും അശാസ്ത്രീയവും തീർത്തും സമയബന്ധിതമല്ലാത്തതായ രീതിയിലും ആയത് വലിയ ബുദ്ധിമുട്ടും ദുരിതവുമാണ് നീലേശ്വരത്തെ ജനങ്ങൾക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായ് നൽകിയത്. ഇത്തവണയും കാലവർഷം ഇങ്ങെത്തിയിട്ടും സർവീസ് റോഡ്, ഡ്രെയിനേജ് നിർമ്മാണത്തിൽ നിർമ്മാണ കമ്പനി തുടരുന്ന ഒളിച്ച് കളി അവസാനിപ്പിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ ഒട്ടും വൈകിക്കാതെ സർവീസ് റോഡ് നിർമ്മാണം പൂർത്തികരിക്കണം എന്നാവശ്യപ്പെട്ടാണ് ജനകീയ സമര സമിതി അറുപതാം ദിനമായ ഇന്ന് ശയനപ്രദക്ഷിണ സമരം സംഘടിപ്പിച്ചത്. ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മരാജൻ ഐങ്ങോത്ത് സ്വാഗതം പറഞ്ഞു. സമരപരിപാടി ടി വി വിജയൻ മാസ്‌റ്റർ ഉദ്ഘാടനം ചെയ്തു. രാജു രാമുട്ടി മുഖ്യ പ്രഭാഷണം നടത്തി. സർവീസ് റോഡ് നിർമ്മാണം അടിയന്തിരമായ് പൂർത്തികരിച്ചില്ലായെങ്കിൽ നിർമ്മാണ കമ്പനി ഓഫീസ് ഉപരോധം പോലുള്ള സമര മുറകൾ അനുവർത്തിക്കേണ്ടി വരുമെന്ന് ജനകീയ സമര സമിതി മുന്നറിയിപ്പ് നൽകി.
കനത്ത ഒരു മഴ പെയ്താൽ പുഴ പോലെയാകുന്ന നീലേശ്വരം മാർക്കറ്റിൽ വലിയ ദുരിതമാണ് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഉണ്ടാക്കുന്നത്. ആമ്പുലൻസ് വാഹന ങ്ങളും വലിയ ലോറികളും പല തവണ ഈ വെള്ളക്കെട്ടിൽ പെട്ട് തകരാറാവാറുണ്ട്. ഇത് മൂലം വലിയ ഗതാഗത കുരുക്കാണ് മഴ ആരംഭിച്ചത് മുതൽ അനുഭവപ്പെടുന്നത്.

No comments