Breaking News

ആകാശപാത: നീലേശ്വരം നഗരസഭ കർസമിതിയുടെ 24-ാം ദിവസത്തെ സമരം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഷംസുദ്ദീൻ അരിഞ്ചിറ ഉദ്ഘാടനം ചെയ്തു

നീലേശ്വരത്ത് ആകാശപാത ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭ കർസമിതി നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 24-ാം ദിവസത്തെ സമരം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും ഐഎൻഎൽ നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും ആയ ഷംസുദ്ദീൻ അരിഞ്ചിറ നിർവഹിച്ചു.
നഗരസഭ കൗൺസിലർ ഒ.കെ.സതി അധ്യക്ഷയായി. ധീവരസഭ താലൂക്ക് സെക്രട്ടറി വി.വി.കുഞ്ഞിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ, മുതിർന്ന കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കൗൺസിലർമാരായ കെ.സതീശൻ, പി.യു.രാമകൃഷ്ണൻ, ഇ.കെ.ചന്ദ്രൻ, പി.വി.സതീശൻ, സൗദ അഞ്ചില്ലത്ത്, ഇട്ടപ്പുറം പ്രദീപ് കുമാർ, ഷമീന മുഹമ്മദ്, പി.ശ്രീജ, വി.രാജം, വി.വി.ജാനു, എൻ.എൻ.നദീറ എന്നിവർ സംസാരിച്ചു.

No comments