നീലേശ്വരം മന്നൻപുറത്തുകാവ് കലശ മഹോത്സവം: കോലധാരികൾ നടയിൽ പ്രാർത്ഥന നടത്തി
ജില്ലയിൽ തെയ്യക്കാലത്തിന് സമാപനം കുറിച്ച് നീലേശ്വരം മന്നൻപുറത്തു കാവിൽ നടക്കുന്ന കലശ മഹോത്സവത്തിന് മുന്നോടിയായി കോലധാരികൾ നടയിൽ പ്രാർത്ഥന നടത്തി. കാഞ്ഞങ്ങാട് മഡിയൻ കൂലോത്ത് പുറത്തേ കലശ ദിവസമാണ് നടയിൽ പ്രാർത്ഥന. കാവിലെ പാരമ്പര്യ ട്രസ്റ്റികളായ എറുവാട്ട്, അരമന തറവാട് പ്രതിനിധികൾ, കെ.വാസുദേവൻ മൂത്ത പിടാരർ, പടിഞ്ഞാറ്റംകൊഴുവൽ കൂട്ടത്തിലറ പ്രതിനിധികൾ, തെക്ക് - വടക്ക് കളരികളെ പ്രതിനിധീകരിച്ച് ക്ഷേത്ര സ്ഥാനികർ, വാല്യക്കാർ, ജന്മ കണിശന്മാരായ മോഹനൻ അണ്ടോൾ, മുരളി കയ്യൂർ, നീലേശ്വരം അഞ്ഞൂറ്റാൻ പി.വി. സുരേഷ് ബാബു, പി.വി. ആദിത്യൻ, കിണാവൂർ രാജീവൻ നേണിക്കം, പള്ളിക്കര പ്രസാദ് കർണമൂർത്തി, സുമേഷ്, നീലേശ്വരം ബാബു ഗോദവർമൻ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. 26 ന് ചൊവ്വാഴ്ച കലശം കൽപ്പിക്കൽ ചടങ്ങ് നടക്കും.
No comments