Breaking News

ഇന്റർസിറ്റി എക്സ്പ്രസിന് നേരെ പൂച്ചക്കാട്ട് കല്ലേറ്: നീലേശ്വരം സ്വദേശിനിക്ക് പരിക്ക്

മംഗളൂരു - കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിന് നേരെ പൂച്ചക്കാട്ടുണ്ടായ കല്ലേറിൽ നീലേശ്വരം സ്വദേശിനി അനിതയ്ക്ക് പരിക്കേറ്റു.
ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിൻഡോ സൈഡിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഇവർക്ക് വലതു കണ്ണിന് താഴെയാണ് പരിക്കേറ്റത്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി. പോലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴിയെടുത്തു. പൂച്ചക്കാട്ടെ സംഭവ സ്ഥലത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

No comments