നീലേശ്വരം ആകാശപാത: മൺപാതയിലൂടെ വാഹനം കടത്തിവിടാൻ അനുവദിക്കണമെന്ന് നിർമാണ കമ്പനി; സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് നഗരസഭ കർമസമിതി ചെയർമാൻ പി.പി.മുഹമ്മദ് റാഫി
നീലേശ്വരം ആകാശപാതക്കായി സമരം നടത്തുന്ന നഗരസഭ ജനകീയ കർമ്മസമിതിയുമായി കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ വീണ്ടും ചർച്ച നടത്തി. മഴക്കാലമാകുന്നതിനുമുമ്പേ സർവീസ് റോഡ് നിർമ്മിക്കേണ്ടതിനാൽ മേൽപ്പാലത്തിലൂടെ വാഹനം കടന്നുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേഘ കൺസ്ട്രഷൻ കമ്പനി പ്രതിനിധികൾ ചർച്ചയ്ക്ക് എത്തിയത്.. മഴക്കാലംതുടങ്ങും മുമ്പേ സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു . ഇതേ ആവശ്യം ഉന്നയിച്ചു കൺസ്ട്രക്ഷൻ കമ്പനി നീലേശ്വരം പൊലിസിനും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നിർമ്മിച്ച മണ്ണ് പാലത്തിലൂടെ വാഹനം കടത്തിവിടാൻ അനുവദിക്കണമെന്നും സർവീസ് റോഡ് പൂർത്തിയാക്കാൻ സൗകര്യം ഒരുക്കണമെന്നും നീലേശ്വരം പൊലിസ് നഗരസഭാ ചെയർമാനോട് ആവശ്യപ്പെട്ടു എന്നാൽ അറസ്റ്റ് ചെയ്താലും സമരത്തിൽ നിന്നും പിന്മാറില്ലെന്നും ചെയർമാൻ പോലീസിനോടും പറഞ്ഞു. ആകാശപാത നിർമ്മിക്കുമെന്നും പഴയപാലം പൊളിച്ചു പുതിയപാലം പണിയുമെന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് കർമ്മസമിതി വ്യക്തമാക്കി. കമ്പനി സീനിയർ എൻജിനീയർ എസ് കന്തസ്വാമി ലൈസൻ ഓഫീസർ ടി മാധവൻ എന്നിവരാണ് നഗരസഭ ഓഫീസിൽ ചർച്ചയ്ക്ക് എത്തിയത്. നഗരസഭ ചെയർമാനും കർമ്മസമിതി ചെയർമാനുമായ പി പി മുഹമ്മദ് റാഫി നഗരസഭ വൈസ് ചെയർമാൻ പി എം സന്ധ്യ,കൗൺസിലർ പിയു രാധാകൃഷ്ണൻ നായർ ,കർമ്മസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എറുവാട്ട്മോഹനൻ സേതു ബങ്കളം എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
No comments