*കരിന്തളം, മുതുകുറ്റി നവോദയ ലൈബ്രറി ആൻ്റ് ആർട്സ് ക്ലബ്ബ് , വായന കളരി സംഘടിപ്പിച്ചു.* .
മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന മുദ്രാവാക്യവുമായി ലൈബ്രറി കൗൺസിലിൻ്റെ ആഹ്വാനപ്രകാരം 2026 ഏപ്രിൽ 20 മുതൽ മെയ് 20 വരെ ഗ്രന്ഥശാലകളിൽ ബാലവേദി കൂട്ടുകാർക്കായി കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി ഒരുക്കുന്ന വായന കളരിയുടെ ഔദ്യോതികമായ ഉദ്ഘാടനം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ നിർവ്വഹിച്ചു..പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ചിത്രലേഖ മുഖ്യ അതിഥിയായിരുന്നു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി, സംഘാടക സമിതി ചെയർമാൻ ഉമേശന്‍ വേളൂർ അധ്യക്ഷനായിരുന്നു, ലൈബ്രറിയുടെ രക്ഷാധികാരി എം വി പത്മനാഭൻ, ലൈബ്രറി പ്രസിഡണ്ട് പി പവിത്രൻ, ലൈബ്രറിയുടെ സെക്രട്ടറി വസന്തൻ പി തോളേനി, കെ വി ശശികുമാർ, സന്തോഷ് കുമാർ, ജോമോൾ സുമേഷ്, രാജ്മോഹനൻ വി എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ മിന്നും വിജയം കരസ്ഥമാക്കിയ ഹിമശ്രീ മോഹനേയും താലൂക്ക് തല വായനാ മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ സുനിതാ ബാബുവിനെയും പരിപാടിയിൽ വെച്ച് സ്നേഹോപഹാരം നൽകി അനുമോദിച്ചു
No comments