Breaking News

നീലേശ്വരത്ത് ആകാശ പാത: നഗരസഭ ജനകീയ കർമ്മസമിതി സമരം പുകസ ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.സജീവൻ ഉദ്ഘാടനം ചെയ്തു

വേണം നമുക്ക് ആകാശ പാത എന്ന മുദ്രാവാക്യം ഉയർത്തി നീലേശ്വരം നഗരസഭ ജനകീയ കർമ്മ സമിതി നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് 11- വാർഡ് കൗൺസിലർ ഇ അനീഷിന്റെ അധ്യക്ഷതയിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ഡോ . സജീവൻ ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ വി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
നഗരസഭ ചെയർമാൻ പി. പി. മുഹമ്മദ്‌ റാഫി, വൈസ് ചെയർപേഴ്സൺ പി. എം സന്ധ്യ, മുൻ തൃക്കരിപൂർ എം എൽ എ കെ.പി.സതീഷ് ചന്ദ്രൻ പ്രൊ. യു. ശശി മേനോൻ (മുൻ .നെഹ്‌റു കോളേജ് അദ്ധ്യാപകൻ),മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.വി.ദാമോദരൻ , മാമുനി വിജയൻ, എറുവാട്ട് മോഹൻ, മുൻ മുൻസിപാലിറ്റി ചെയർമാൻ ജയരാജൻ മാസ്റ്റർ, ഡോ. എൻ.പി.വിജയൻ , രത്നാകരൻ മാസ്റ്റർ, സി ഐ ടി യു നേതാവ് ഉണ്ണി നായർ. വ്യാപാരി വ്യാവസായ സമിതി നീലേശ്വരം ഏരിയ ജോ ..സെക്രട്ടറി രവി ആറ്റിപ്പിൽ, മുസ്ലിം ലീഗ് നേതാവ് കുട്ടി ഹാജി, കൈപ്രത് കൃഷ്ണൻ നമ്പ്യാർ, , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഏ.വി. സുരേന്ദ്രൻ ചന്ദ്രമതി ., കർമ്മസമിതി കൺവീനർ ഇ.ഷജീർ കൗൺസിലർമാരായ സതീശൻ പി.വി /ശാന്ത, ലീല, ശ്രീജ , സതി . സുഭാഷ് ,അഖിലേഷ് . രജിത, ഷിജിത , ജാനു എന്നിവർ സംസാരിച്ചു

No comments