റെഡ് ക്രോസ് സൊസെറ്റി ഡേ നാളെ
കാഞ്ഞങ്ങാട് റെഡ് ക്രോസ് സൊസെറ്റി സ്ഥാപകദിനമായ 8ന് കുശവൻ കുന്നിലെ ജില്ലാകമ്മറ്റിഓഫീസിൽ രാവിലെ 9.30ന് പതാക ഉയർത്തി ദിനാചരണ പരിപാടികൾക്ക് തുടക്കമാവും .ചടങ്ങിൽ വെച്ച് ജൂനിയർ റെഡ് ക്രോസ് എർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച കൗൺസിലർ്ക്കുള്ള അവാർഡ് നേടിയഎം കെ പ്രീതയെ അനുമോദിക്കും 10. 30ന് സ്ഥാപകദിനവുമായി ബന്ധപ്പെട്ട പരിപാടികൾ മടിക്കൈ മലപ്പച്ചേരിയിലെ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം നടക്കും മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ എം വിനോദ് അധ്യക്ഷനാവും . അന്തേവാസികൾക്ക് റെഡ് ക്രോസ് ജില്ലാകമ്മറ്റി നൽകുന്ന ഭക്ഷ്യവസ്‌തുക്കൾ വിതരണവും വസ്‌ത്ര വിതരണം, മെന്റലിസ്‌റ്റ് എൻ സുരേഷിന്റെ എന്റർ ടൈം ഷോ, സംഗീതപരിപാടികൾ എന്നിവനടക്കും.
No comments