Breaking News

മഴക്കാലപൂർവ ശുചീകരണം, ആരോഗ്യ ബോധവൽക്കരണം: നീലേശ്വരത്ത് ഭവന സന്ദർശനം

നീലേശ്വരം നഗരസഭ താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ബോധവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട് ഭവന സന്ദർശനം നടത്തി.
നീലേശ്വരം നഗരസഭ വാർഡ് നാല് കിഴക്കൻകൊഴുവൽ മേഖലയിലായിരുന്നു ഭവന സന്ദർശനം. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.സതീശൻ, ആരോഗ്യ പ്രവർത്തകരായ എം.വി.ബാലകൃഷ്ണൻ, എൻ. ജെസ്ന, വി.ബി. ഭാവന,. ഹരിതകർമ സേന, ആശാവർക്കർ സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. മഴക്കാലരോഗങ്ങൾ തടയുന്നതിന് ഉറവിട നശീകരണം ഊർജിതമാക്കാനും നിർദേശം നൽകി.

No comments