Breaking News

പൂത്തക്കാൽ എ.വി കുഞ്ഞമ്പു സ്‌മാരക ക്ലബ് വാർഷികാഘോഷവും സൗജന്യ തിമിര രോഗ നിർണ്ണയ ക്യാമ്പും നടത്തി

മടിക്കൈ പൂത്തക്കാൽ ഏ വി കുഞ്ഞമ്പു സ്‌മാരക ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്ബിൻ്റെ 38-ാം വാർഷികാഘോഷവും സൗജന്യ തിമിര രോഗ നിർണ്ണയ ക്യാമ്പും നടത്തി. പയ്യന്നൂർ ഐ ഫൗണ്ടേഷൻ, റോട്ടറി ക്ലബ്ബ് മിഡ് ടൗൺ പയ്യന്നൂർ, മടിക്കൈ പഞ്ചായത്ത്, ഏ വി എസ് ആലമ്പാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തിമിര മുക്ത മടിക്കൈ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി നടന്ന സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയ ക്യാമ്പും
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി കുഞ്ഞികൃഷ്‌ണൻ
ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. തൃഷ, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു. കെ.വി ബാലൻ അധ്യക്ഷനായി. ശിവ ചന്ദ്രൻ,
രാമചന്ദ്രൻ കാരളി എന്നിവർ സംസാരിച്ചു. ഇ വി ശ്രീജിത്ത് സ്വാഗതവും കെ ജനാർദ്ദനൻ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും തുടർന്ന്
രാത്രി 8 ന് സാംസ്‌കാരിക സമ്മേളനവും നടന്നു. സി പി ഐ എം ജില്ലാ കമ്മറ്റി അംഗം സി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു
 ഡോ. പി കൃഷ്ണ‌ദാസ് സാംസ്‌ക്കാരിക പ്രഭാഷണം നടത്തി. ഒ കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. എം കുഞ്ഞമ്പു,
കെ വി ബാലൻ, ഇ വി കുഞ്ഞിരാമൻ, രാമചന്ദ്രൻ കാരളി എന്നിവർ സംസാരിച്ചു. കെ പ്രദീപ് സ്വാഗതവുംകെ വി രാജു നന്ദിയും പറഞ്ഞു.

No comments