Breaking News

അന്താരാഷ്ട്ര നഴ്സസ് വാരാഘോഷം കാസറഗോഡ് ജില്ലയിൽ ആരംഭിച്ചു

അന്താരാഷ്ട്ര നഴ്സസ് വാരാഘോഷം കാസറഗോഡ് ജില്ലയിൽ ആരംഭിച്ചു.. മെയ്‌ 5 മുതൽ 12 വരെയാണ് വിവിധ പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കുന്നത്.. അമ്മയും കുഞ്ഞും ആശുപത്രിയിൽ ജില്ല നഴ്സിംഗ് ഓഫീസർ മിനി ജോസഫ് പതാക ഉയർത്തിയതോടു കൂടി പരിപാടികൾക്കു തുടക്കം കുറച്ചു.
 വാരാഘോഷം ദേശീയ ആരോഗ്യദൗത്യം കോൺഫറൻസ് ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ബി. സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് സുപ്രണ്ട് അമ്മയും കുഞ്ഞും ആശുപത്രി എ. ലത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്സിംഗ് സി.പി.കെ. ജയപ്രകാശ് നഴ്സസ് ദിന സന്ദേശം നൽകി. സൂപ്രണ്ട് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് എം.പി. ജീജ, നഴ്സിംഗ് സുപ്രണ്ട് ജില്ല ആശുപത്രി സി.ലളിതംബിക, പബ്ലിക് ഹെൽത്ത്‌ നഴ്സിംഗ് സൂപ്പർവൈസർ സ്റ്റെല്ല ജോസഫ് എന്നിവർ സംസാരിച്ചു.. ജില്ലാ നഴ്സിംഗ് ഓഫീസർ മിനി ജോസഫ് സ്വാഗതവും.സീനിയർ നഴ്സിംഗ് ഓഫീസർ ബിനി രവീന്ദ്രൻ നന്ദിയും.പറഞ്ഞു.
 തുടർന്ന് കാഷ്വാലിറ്റി എമർജൻസി മാനേജ്മെന്റ് എന്ന വിഷയത്തിൽ കാസർഗോഡ് ഗവണ്മെന്റ് നഴ്സിംഗ് കോളേജ് ലെ അസിസ്റ്റന്റ് പ്രൊഫസർ വി.പി. ദിലീപ് ക്ലാസ്സ്‌ എടുത്തു...
 വൈകുന്നേരം വിളംബരജാഥ കാഞ്ഞങ്ങാട് ടൗണിൽ വെച്ച് നടന്നു 
വിവിധ സ്ഥാപനങ്ങളിലെ നേഴ്സ് മാരും നഴ്സിംഗ് വിദ്യാർത്ഥികളും പബ്ലിക് ഹെൽത്ത്‌ നേഴ്സ് മാരും പങ്കെടുത്തു. photo അന്താരാഷ്ട്ര നഴ്സസ് വാരാഘോഷം ജില്ലാ മെഡിക്കൽ ഓഫീസർ ബി. സന്തോഷ്‌ ഉദ്ഘാടനം ചെയ്യുന്നു

No comments