Breaking News

സി.എം കിഡ്സ് എൽ എസ് എസ് പരീക്ഷയിൽ നീലേശ്വരം ജി എൽ പി ജില്ലയിൽ ഒന്നാമത്

m സി.എം കിഡ്സ് എൽ എസ് എസ് പരീക്ഷയിൽ നീലേശ്വരം ജി എൽ പി സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം 37 പേർ പരീക്ഷ എഴുതിയതിൽ 29 പേർ സ്കോളർഷിപ്പ് നേടി. ഇതോടെ മി കവിൻ്റെ വഴിയിൽ സ്കൂളിന് ഒരു പൊൻതൂവൽ കൂടി നേടി.ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂളിൻ്റെ നേട്ടങ്ങളിൽ ഈ വിജയം മാറ്റുകൂട്ടുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിന പ്രയത്നവും രക്ഷിതാക്കളുടെ പൂർണ്ണ സഹകരണവുമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് ഹെഡ് മാസ്റ്റർ പി കെ ബിജു അറിയിച്ചു. സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്ത് കുട്ടികളെ അനുമോദിച്ചു.ഹോസ്ദുർഗ് നൂൺ മീൽ ഓഫീസർ ദിനേശൻ, പി ടി എ പ്രസിഡണ്ട് എം വി ദീപു, എസ് എം സി ചെയർമാൻ പികെ രതീഷ്, മദർ പിടി എ പ്രസിഡണ്ട് സിന്ധു സതീഷ് . അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു

No comments