ശാസ്ത്ര സാഹിത്യ പരിഷത്ത് നീലേശ്വരം യൂണിറ്റ് കേരള പഠനം-2 പുസ്തക ചർച്ച നടത്തി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനങ്ങളിലേക്കിറങ്ങി അന്വേഷണം നടത്തി പ്രസിദ്ധീകരിച്ച പഠനഗ്രന്ഥമായ കേരള പഠനം - 2 പുസ്തകത്തെ കുറിച്ച് ചർച്ച നടത്തി. പരിഷത്ത് നീലേശ്വരം യൂണിറ്റ് നടത്തിയ ചർച്ചയിൽ വിവിധ മേഖലകളിൽ കേരളീയ സമൂഹത്തിന് വന്ന മാറ്റങ്ങൾ കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ട് സാംസ്ക്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ.കെ.വി.സജീവൻ വിഷയാവതരണം നടത്തി.നവകേരള മിഷൻ കാസറഗോഡ് ജില്ല കോ- ഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ, വിദ്യാഭ്യാസ പ്രവർത്തക എം.എസ്.ശ്രീദേവി എന്നിവർ പ്രതികരിച്ചു. യു.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ല സെക്രട്ടറി ഡോ.കെ.വിജേഷ്, കെ.പ്രഭാകരൻ, പി.യു.ചന്ദ്രശേഖരൻ, എന്നിവർ സംസാരിച്ചു. പി.വേലായുധൻ, സി.എം.രവീന്ദ്രൻ, പത്മിനി കളത്തേര എന്നിവർ നേതൃത്വം നൽകി.
No comments