Breaking News

സ്കൂളുകളിൽ നടക്കുന്ന അനധികൃത പുസ്തക വില്പന നിരോധിക്കണം :ബുക്ക്‌ ഷോപ്പ് ഓണേഴ്‌സ് ഫോറം :

സ്കൂളുകളിൽ നടക്കുന്ന അനധികൃത പുസ്തക വില്പന നിരോധിക്കണം :

ബുക്ക്‌ ഷോപ്പ് ഓണേഴ്‌സ് ഫോറം :

അധ്യയന വർഷം തുടങ്ങുമ്പോൾ ജില്ലയിലെ സ്കൂളുകളിൽ അധ്യാപകരും, സ്കൂൾ അധികൃതരും നടത്തുന്ന അനധികൃത നോട്ട് ബുക്ക്‌, പുസ്തകങ്ങൾ, മറ്റ് വിദ്യാർത്ഥികൾക്ക് ആവശ്യമായ മറ്റ് പഠന സാമഗ്രികൾ വിൽക്കുന്നത് പ്രതിഷേധാർഹമാണ്.

സ്കൂളുകളിൽ ഒരു കാരണവശാലും പുസ്തകങ്ങളോ മറ്റ് പഠന സാമഗ്രികളോ അധ്യാപകർ വില്പന നടത്തരുതെന്ന് സർക്കാർ സർക്കുലർ നിലവിൽ നിൽക്കെ അധ്യാപകർ നടത്തുന്ന ഈ ബിസിനസ്‌ വളരെ ഗൗരവം ഉള്ളതാണ്. ബുക്ക്‌ ഷോപ്പുകൾ വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ അധ്യാപകരും സ്കൂളുകളും ചെയ്യുന്ന ഈ നടപടിയെ ശക്തമായി നേരിടും.വലിയ വാടക കൊടുത്തു കൊണ്ട് നടത്തുന്ന പല ബുക്ക്‌ ഷോപ്പുകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഓൺലൈൻ സംവിധാനങ്ങൾ, കൂടാതെ അധ്യയന വർഷത്തിൽ ഒന്നോ രണ്ടോ, മാസത്തേക്ക് മാത്രം തുറക്കുന്ന ചില വലിയ ഓഫറുമായി വരുന്ന കുത്തക ഷോപ്പുകൾ ഇവരെല്ലാം ചെറുകിട ബുക്ക്‌ ഷോപ്പുകളുടെ നടത്തിപ്പിൽ പ്രതിസന്ധി തീർക്കുകയാണ്.അധ്യാപകരുടെ കച്ചവടത്തിൽ മുഖ്യമന്ത്രിയെയും, വിദ്യാഭ്യാസ മന്ത്രിയെയും, വിദ്യാഭ്യാസ ഡയറക്ടറേയും കണ്ട് പരാതി നൽകും.

പത്ര സമ്മേളനത്തിൽ ബുക്ക്‌ ഷോപ്പ് ഓണേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ രതീഷ് പുതിയപുരയിൽ ജില്ലാ പ്രസിഡന്റ്‌ രാജീവൻ.ഇ. ജില്ലാ ജനറൽ സെക്രട്ടറി സായി മുരളീ ചീമേനി . സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുൾ സമദ് മൗലവി,ജില്ലാ ഭാരവാഹികളായ നരേന്ദ്രൻ മയൂര, അഷറഫ് മൈത്രി എന്നിവർ പങ്കെടുത്തു.

No comments