Breaking News

ജനകീയ സമരസമിതിക്ക് ഐക്യദാർഢ്യവുമായി അക്ഷരസംഗമം

ജനകീയ സമരസമിതിക്ക് ഐക്യദാർഢ്യവുമായി അക്ഷരസംഗമം

 45-ാം ദിവസത്തെ സമരം സിജി രാജൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു.

നീലേശ്വരം: നെടുങ്കണ്ട മുതൽ കരുവാച്ചേരി വരെ ദേശീയപാതയിൽ ആകാശപാത ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ജന പിന്തുണ ഏറുന്നു. നാൽപത്തി അഞ്ചാം ദിവസ സമരത്തിൽ സാഹിത്യ-കലാകാരന്മാരുടെ കൂട്ടായ്മയായ അക്ഷരസംഗമം പ്രവർത്തകർ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി കവിതകൾ ആലപിച്ചും പ്രഭാഷണം നടത്തിയും സമര പോരാളികൾക്ക് ആവേശമായി. 
രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 1981 എസ്. എസ്. എൽ. സി ബാച്ചിലെ സഹപാഠികളും പന്തലിൽ എത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമരപ്പന്തലിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം അക്ഷരസംഗമം പ്രസിഡന്റ് ശ്രീമതി. സിജി രാജൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു.

ജനകീയ സമരസമിതി ജനറൽ കൺവീനർ ഡി. രാജൻ അധ്യക്ഷത വഹിച്ചു. പ്രകാശൻ കൊട്ടറ സ്വാഗതം ആശംസിച്ചു. സാമൂഹിക പ്രവർത്തകൻ പത്മരാജൻ ഐങ്ങോത്ത് മുഖ്യപ്രഭാഷണം നടത്തി. അക്ഷരസംഗമം സെക്രട്ടറി ടോംസൺ ടോംചടങ്ങിൽ സംസാരിച്ചു. 

തുടർന്ന് നടന്ന കവിയരങ്ങിൽ സന്തോഷ് ഒഴിഞ്ഞവളപ്പ്, കുന്നത്ത് നാരായണൻ, വി. എൻ. വാസുദേവൻ നമ്പൂതിരി, രാമകൃഷ്ണൻ മോനാച്ച, ഗിരിധർ രാഘവൻ, ശ്രീമതി. പ്രശാന്തി ടി.എച്ച് എന്നിവർ തങ്ങളുടെ കവിതകൾ അവതരിപ്പിച്ചു. രാജേന്ദ്രകുമാർ കോറോത്ത്, ജയശേഖരൻ പഞ്ചിക്കൽ, ചന്ദ്രൻ ശിൽപ്പ, വിജയൻ കൈപ്പാട്ടിൽ, പവിത്രൻ കെ സി , രാജാസ് ഹൈസ്കൂൾ 1981 എസ്‌.എസ്‌.എൽ.സി (SSLC) ബാച്ച് അംഗം ശശി പള്ളിക്കര എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

No comments