Breaking News

നീലേശ്വരത്ത് ജോലിക്കെത്തിയ വീട്ടിലെ യുവതിയെ കയറിപ്പിടിച്ചു: 56 കാരൻ അറസ്റ്റിൽ

വീട്ടിലെ വയറിങ് അറ്റകുറ്റപ്പണിക്കെത്തിയ 56 കാരൻ 21 കാരിയായ യുവതിയെ കയറിപ്പിടിച്ചു.
നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിലാണ് സംഭവം. നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ രമേശനാണ് അറസ്റ്റിലായത്. ജോലിക്കെത്തിയ വീട്ടിൽ 21കാരി മാത്രമാണ് ഉണ്ടായിരുന്നത്. ജോലിക്കിടെ ഇയാൾ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോൾ യുവതി വിവരം പറഞ്ഞതോടെ ഇവർ പോലീസിൽ പരാതി നൽകി.

No comments