നീലേശ്വരം നഗരസഭ എൻകെബിഎം ഹോമിയോ ആശുപത്രിയിൽ സ്പീച്ച് തെറാപിസ്റ്റിനെ നിയമിക്കും
നീലേശ്വരം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എൻകെബിഎം ഹോമിയോ ആശുപത്രിയിൽ നീലേശ്വരം നഗരസഭാ പ്രൊജക്ടിൽ പ്രവർത്തിക്കുന്ന സ്പീച്ച് തെറാപ്പി യൂണിറ്റിൽ സ്പീച്ച് തെറാപിസ്റ്റിനെ നിയമിക്കും.
മെയ് 18 ന് തിങ്കളാഴ്ച രാവിലെ 11. 30 ന് ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ബിഎഎസ്എൽപി കോഴ്‌സ് കഴിഞ്ഞ ആർസിഐ രജിസ്‌ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ അംഗീകൃത യോഗ്യതാ സർട്ടിഫിക്കറ്റും അസ്സൽ ബയോഡേറ്റയും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്കത്തണം. വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തനസമയങ്ങളിൽ 9447390693, 9495081731 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന ആശുപത്രി സൂപ്രണ്ട് ഡോ.ഡോളി അഗസ്റ്റിൻ അറിയിച്ചു.
No comments