Breaking News

വേനൽമഴ: നീലേശ്വരത്തും മടിക്കൈയിലും നാശനഷ്ടം

ഇന്നലെയുണ്ടായ കാറ്റിലും മഴയിലും നീലേശ്വരം നഗരസഭയിലും മടിക്കൈ പഞ്ചായത്തിലും പലയിടങ്ങളിലായി നാശനഷ്ടമുണ്ടായി.
നീലേശ്വരം ആനച്ചാൽ റോഡിലേക്ക് തെങ്ങ് വീണു. റോഡരികിലെ പറമ്പിൽ നിന്നാണ് തെങ്ങ് പൊട്ടി റോഡിലേക്ക് വീണത്. മടിക്കൈയിൽ മുണ്ടോട്ടെ തോട്ടിനാട്ട് മോഹനന്റെ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണ് നാശനഷ്ടമുണ്ടായി.

No comments