തൃക്കരിപ്പൂർ അട്ടിമറിച്ച് സന്ദീപ് വാര്യർ: 5213 വോട്ടിന്റെ ഭൂരിപക്ഷം
തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിന്റെ രൂപീകരണത്തിന് ശേഷം ഇതാദ്യമായി യുഡിഎഫ് വിജയം.
അവസാന നിമിഷം സ്ഥാനാർത്ഥിയായി എത്തി കളം നിറഞ്ഞ സന്ദീപ് വാര്യരാണ് മണ്ഡലം പിടിച്ചെടുത്തത്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയായ എം.രാജഗോപാലനായിരുന്നു ഇവിടെ സിറ്റിങ് എംഎൽഎ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ.വി.പി.പി.മുസ്തഫ യായിരുന്നു ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. ഒടുവിൽ കിട്ടിയ സ്ഥിരീകരിക്കാത്ത വോട്ടിങ് നില അനുസരിച്ച് 5213 വോട്ടാണ് സന്ദീപ് വാര്യരുടെ ഭൂരിപക്ഷം. വോട്ടു നില: യുഡിഎഫ്: 81,156, എൽഡിഎഫ്: 75943, എൻഡിഎ: 7659.കഴിഞ്ഞ തവണ 26,137 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.രാജഗോപാലൻ ഇവിടെ വിജയിച്ചിരുന്നത്. യുഡിഎഫ് കേരള കോൺഗ്രസിന് മത്സരിക്കാനായി നൽകിയിരുന്ന തൃക്കരിപ്പൂർ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി എത്തിയ ഡോ.എം.പി. ജോസഫ് 60,014 വോട്ട് നേടി ശക്തമായ മത്സരം കാഴ്ചവച്ചിരുന്നു.കയ്യൂർ - ചീമേനി, ചെറുവത്തൂർ, നീലേശ്വരം തുടങ്ങി സിപിഎം ശക്തികേന്ദ്രങ്ങളിലെല്ലാം വ്യക്തമായ വോട്ട് മാർജിൻ നേടി സന്ദീപ് വാര്യർ നേടിയ വിജയം സിപിഎമ്മിനെയും എൽഡിഎഫിനെയും ഞെട്ടിച്ചിരിക്കുകയാണ്.
No comments