ഉദുമ തിരിച്ചു പിടിച്ച് യുഡിഎഫ്: കെ.നീലകണ്ഠന്റെ ഭൂരിപക്ഷം 4847 വോട്ട്
ഉദുമയിലെ വിജയം തിരിച്ചു പിടിച്ച യുഡിഎഫിന്റെ പ്രകടനം ജില്ലയിലാകെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്നു.
കോൺഗ്രസ് നേതാവ് കെ.നീലകണ്ഠൻ 4847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉദുമ മണ്ഡലം കൈപ്പിടിയിലൊതുക്കിയത്. 78,910 വോട്ടുകളാണ് ഇദ്ദേഹം നേടിയത്. സിറ്റിങ് എംഎൽഎ ആയ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ അഡ്വ.സി.എച്ച്.കുഞ്ഞമ്പു 74, 063 വോട്ടുകളോടെ രണ്ടാംസ്ഥാനത്തെത്തി. എൻഡിഎ സ്ഥാനാർത്ഥി ബിജെപിയിലെ എം.മനുലാൽ 26, 899 വോട്ടുകൾ നേടി. സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച പി.പി.കുഞ്ഞമ്പുവിന് 191 ഉം കുഞ്ഞിരാമന് 138, നസീറിന് 111, നോട്ടയ്ക്ക് 504 വോട്ടുകൾ എന്നിങ്ങനെയും ലഭിച്ചു.
No comments