Breaking News

അഴിത്തല ഫ്രൈഡെ ക്ലബ്ബ് ജംഗ്ഷനിൽ കെ എസ് ഇ ബി സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമർ ഉദ്ഘാടനം ചെയ്തു.

തൈക്കടപ്പുറം അഴിത്തല ഫ്രൈഡെ ക്ലബ്ബ് ജംഗ്ഷനിൽ കെ എസ് ഇ ബി സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമർ ഉദ്ഘാടനം ചെയ്തു. 25 -ാം വാർഡ് കൗൺസിലർ പി.കെലത ഉൽഘാടനം ചെയ്തു. കെ എസ് ഇ ബി അസിസ്റ്റൻ്റ് എഞ്ചിനീയർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർമാരായ കെ പ്രകാശൻ. കെ സൈനുദ്ധീൻ ഹാജി .നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് മഹമൂദ് കോട്ടായി . ഇസ്മായിൽ കബർദാർ , കെ പി ഉമേശൻ , കെ.എസ് ഇ ബി സ്‌റ്റാഫ് വിവേകൻ തുടങ്ങിയവർ സംസാരിച്ചു. തൈക്കടപ്പുറം ഫ്രൈഡെ ക്ലബിന്റെ നേതൃത്വത്തിൽ മധുരപലഹാര വിതരണവും നടത്തി.

No comments