പത്തനംതിട്ടയിൽ നടന്ന ഫുട്ബോൾ റഫറീസ് ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ ജില്ലാ ടീം ചാമ്പ്യന്മാർ.
ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്, ആതിഥേയരായ പത്തനംതിട്ടയെയാണ് ജില്ലാ ടീം പരാജയപ്പെടുത്തിയത്. ഫൈനലിലെ മികച്ച കളിക്കാരനായി ജില്ലാ ടീമിന്റെ ഗോൾ കീപ്പർ കൃഷ്ണനെ തിരഞ്ഞെടുത്തു. പത്തനംതിട്ട ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷനാണ് ടൂർണമെന്റിന് ആതിഥ്യമരുളിയത്.
No comments