സംസ്ഥാന അമേച്ചർ തായ്ക്വോൺഡോ ചാമ്പ്യൻഷിപ്പ്: സബ്ജൂനിയർ വിഭാഗത്തിൽ സച്ചിത്ത് ദേവ കമ്മട്ട സ്വർണ്ണ മെഡൽ നേടി
കോട്ടയം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന 27 മത് കേരള സംസ്ഥാന അമേച്ചർ തായ്ക്വോൺഡോ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ അണ്ടർ 44 കിലോ വിഭാഗത്തിൽ കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടി സച്ചിത്ത് ദേവ കമ്മട്ട . കഴിഞ്ഞ അഞ്ചുവർഷമായി ആർ പ്രിയേഷിൻ്റെ കീഴിൽ തായ്ക്വോൺഡോ അക്കാദമി പൊയിനാച്ചിയിൽ തായ്ക്വോൺഡോ പരിശീലിക്കുന്നു. നിരവധി സംസ്ഥാന ജില്ലാ മത്സരങ്ങളിൽ മെഡൽ നേടിയിട്ടുണ്ട്. പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സച്ചിത്ത് ദേവ. പറമ്പ് കൈരളി നഗറിൽ ജയരാമൻ അടുക്കാടുക്കത്തിൻ്റെയും ശാലിനി കമ്മട്ടയുടേയും മകനാണ്. സഹോദരൻ ദക്ഷ് ദേവനന്ദ് കമ്മട്ടയും സ്കൂൾ ഗെയിംസിൽ ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ദക്ഷ് ദേവനന്ദ് ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
No comments