Breaking News

ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിൽ സൗഹൃദ സംഗമം നടത്തി.

ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിൽ സൗഹൃദ സംഗമം നടത്തി. മാർത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപൊലീത്ത ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായിയാണ് സൗഹൃദ സംഗമം നടത്തി. മെത്രാ പോലീത്ത അധ്യക്ഷൻ ആയ പരിപാടി
കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉൽഘാടനം ചെയ്തു. ജീവിതം ജനങ്ങളുടെ നന്മക്കും അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന വ്യക്തിത്വമാണ് മാർത്തോമാ സഭ പരമാധ്യക്ഷൻ ഡോ തിയോടൊഷ്യസ് മാർത്തോമാ മെത്രപ്പൊലിത്ത എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെർക്കള മാർത്തോമാ സ്കൂൾ കേരളത്തിന്‌ തന്നെ അഭിമാനമാകുന്ന വിദ്യാഭ്യാസ സ്ഥാപനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മുൻ മന്ത്രി
സി ടി അഹമ്മദലി,ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദ്രിയ, പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസ്സൈനാർ ബദരിയാ,ബി ജെ പി ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ളകുഞ്ഞി കെ, ഡി സി സി ജനറൽ സെക്രട്ടറി ജെയിംസ് സി വി, സി പി എം ചെങ്കള ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ വി ബൽരാജ്,കാസറഗോഡ് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ റഹ്മാൻ ധന്യവാദ്, റിട്ട.ഡി ഡി എൻ നന്ദികേശൻ,മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇ ശാന്തകുമാരി ടീച്ചർ, നാസർ ചെർക്കള,മെത്രപോലിത്തൻ സെക്രട്ടറി ഫാ ഡോ. കെ ഇ ഗീവർഗീസ്, ചാപ്ലൈൻ ഫാ ജെസ്റ്റിൻ ജെ സാം, ഫാ പ്രിയേഷ് കളരിമുറിയിൽ, ഫാ. അനീഷ് തോമസ്, ഫാ ജോർജ് വർഗീസ്,സുലൈഖ മാഹിൻ, വിനോദ് കുമാർ, ഡോ ജയരാജ്‌ പി കെ, ജോഷിമോൻ കെ ടി എന്നിവർ സംസാരിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു ബേബി സ്വാഗതവും സ്കൂൾ പ്രധാനാധ്യാപിക ഷീല എസ് നന്ദിയും അർപ്പിച്ച് സംസാരിച്ചു.
    ഡോ തിയോഡോഷ്യസ് മാർത്തോമാ മെത്രപോലീത്ത എടനീർ മഠം, കേരള കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിൽ സന്ദർശനം നടത്തി

No comments