ആസ്റ്റർ മിംസ് കാസർകോട് സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ പീഡിയാട്രിക് പരിശോധന പദ്ധതിയായ ക്ലിയർ സൈറ്റ് തുടങ്ങി.
ആസ്റ്റർ മിംസ് കാസർകോട് സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ പീഡിയാട്രിക് പരിശോധന പദ്ധതിയായ ക്ലിയർ സൈറ്റ് തുടങ്ങി. ആസ്റ്റർ മിംസ് കാസർഗോഡ്, വൺ സൈറ്റ് - എസ്സിലോർ ലക്സോട്ടിക്ക ഫൗണ്ടേഷൻ എന്നിവയുടെ പിന്തുണയോടെ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൻ്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളൻ്റിയർസ് കാസർഗോഡ്, മഞ്ചേശ്വരം എന്നിവിടങ്ങളിലെ സ്കൂൾ കുട്ടികൾക്കാണ് ഈ പദ്ധതി. മഞ്ചേശ്വരം നിയോജകമണ്ഡലം എംഎൽഎ എ.കെ.എം. അഷ്റഫ് പദ്ധതിക്ക് തുടക്കം കുറിച്ചു. ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർകോടിൻ്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോക്ടർ സോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആസ്റ്റർ വോളൻ്റിയർസിൻ്റെ ഇന്ത്യ ഹെഡ് രോഹൻ ഫ്രാങ്കോ, എക്സെല്ലാർ എക്സോട്ടിക്കയുടെ സി എസ് ആർ ഹെഡ് ധർമ്മപ്രസാദ് റായ് എന്നിവർ മുഖ്യ അതിഥികൾ ആയി പങ്കെടുത്തു. പ്രസ്തുത പ്രോജക്ടിൻ്റെ ലക്ഷ്യങ്ങളെ കുറിച്ച് ഒപ്റ്റോമെട്രിസ്‌റ്റ് കുമാരി. ലുബാബ വിശദീകരിച്ചു. ആസ്റ്റർ മിംസ് കമ്മ്യൂണിറ്റി കണകട് മാനേജർ മധുസൂദനൻ കെ. വി, ബിസിനസ് ഹെഡ് വിജീഷ്. വി. വി, ഹ്യൂമൺ റിസോഴ്സ് ഹെഡ് ശ്രുതി ഫ്രാൻസിസ്, സർവീസ് എക്സലൻസ് കോർഡിനേറ്റർ ശ്വേത രാമൻ എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിന് ഫീൽഡ് കോർഡിനേറ്റർ ഹരിത സ്വാഗതവും, ക്ലിയർ സൈറ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ ഗോപിക നന്ദിയും രേഖപ്പെടുത്തി.
സ്കൂൾ കുട്ടികൾക്ക് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിലൂടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോഴിക്കോടും എറണാകുളത്തും 2024-ൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണിത്. ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ സ്ഥാപിക്കുന്നതും കുട്ടികൾക്ക് രോഗനിർണയം ലഭിച്ചാലുടൻ പ്രീഫാബ്രിക്കേറ്റഡ് കണ്ണടകൾ സൗജന്യമായി നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. കുട്ടികൾക്കിടയിൽ വ്യാപകമായ മയോപിയയെ ചെറുക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു.
No comments