വേൾഡ് മലയാളി കൗൺസിൽ കാഞ്ഞങ്ങാട് യൂണിറ്റ് രൂപീകരിച്ചു..
വേൾഡ് മലയാളി കൗൺസിൽ കാഞ്ഞങ്ങാട് യൂണിറ്റ് രൂപീകരിച്ചു.രൂപീകരണ യോഗത്തിൽ കേരള കൗൺസിൽ പ്രസിഡന്റ് പ്രസാദ് കുഴിക്കാല അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിൽ താമസിക്കുന്ന നിർധന കുടുംബങ്ങൾക്ക് സഹായം നൽകാൻ രൂപീകരണ യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് യൂണിറ്റ് ഭാരവാഹികളായി അഡ്വ.പി.വൈ. അജയകുമാർ (ചെയർമാൻ), സി.കെ. ആസിഫ് (വൈസ് ചെയർമാൻ), വില്യംസ് ജോസഫ് (പ്രസിഡന്റ്), പി.മഹേഷ് (വൈസ് പ്രസിഡന്റ്), ഇല്യാസ് ജോയ്സ്, പി. പുരുഷോത്തമൻ (സെക്രട്ടറി), ഷഫീഖ് കമ്മാടം (ട്രഷറർ). കേരള കൗൺസിൽ വൈസ് പ്രസിഡന്റ് അഡ്വ.എം.ജി.ശ്രീജിത്ത്, വയനാട് യൂണിറ്റ് പ്രസിഡന്റ് ആശാ പോൾ, കാഞ്ഞങ്ങാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ബാബു എന്നിവർ സംബന്ധിച്ചു.
No comments