ഗാന്ധി ജയന്തി ദിനം - നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഐക്യദാർഢ്യദിനമായി ആചരിച്ചു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മവാർഷീക ദിനം സമൂഹത്തിലെ വിപത്തുകൾക്കെതിരെയുള്ള ഐക്യദാഢ്യദിനമായി നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു. ഗാന്ധിസ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി.രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അനൂപ് ഓർച്ച, നേതാക്കളായ തെക്കുമ്പാടൻബാല കൃഷ്ണൻ, പി. രമേശൻ നായർ, കെ.കുഞ്ഞികൃഷ്ണൻ, പി.യു. കുഞ്ഞികൃഷ്ണൻ നായർ, കെ. ഭാസ്ക്കരൻ, സി. വിദ്യാധരൻ , പി. ബിന്ദു, ടി വി ആർ സൂരജ്, കെ.എം രവീന്ദ്രൻ, കെ. കമലാക്ഷൻ നായർ തേർവയൽ, കെ. സതീശൻ, കെ. സുരേശൻ, കെ.പി. കരുണാകരൻ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.കെ. രാമചന്ദ്രൻ സ്വാഗതവും, ഉണ്ണി വേങ്ങര നന്ദിയും പറഞ്ഞു.
No comments