അന്താരാഷ്ട്ര മോൾ ദിനത്തിൽ പടന്നക്കാട് നെഹ്‌റു കോളേജിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു
അന്താരാഷ്ട്ര മോൾ ദിനമായ ഇന്ന് പടന്നക്കാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. കേരള കേന്ദ്ര സർവ്വകലാശാലയിലെ ഫിസിക്സ് വിഭാഗം പ്രൊഫസറും സ്കൂൾ ഓഫ് കൾച്ചറൽ സ്റ്റഡീസ് ഡീനുമായ പ്രൊഫ. ഡോ. സ്വപ്ന എസ് നായർ സെമിനാർ ഉദ്ഘാടനം ചെയ്ത് "ആധുനിക വൈദ്യശാസ്ത്രത്തിലും ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സിലും നാനോകണങ്ങൾക്കുള്ള പ്രാധാന്യം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. രസതന്ത്ര വിഭാഗം മേധാവി
ഡോ.എൻ.ജി. ശാലിനി അധ്യക്ഷത വഹിച്ചു. പി.വി. ദീപ്തി സ്വാഗതവും കൃഷ്ണജ ടി നാഥ് നന്ദിയും പറഞ്ഞു.
No comments