Breaking News

തദ്ദേശ തിരഞ്ഞെടുപ്പ്: നീലേശ്വരം നഗരസഭയിലെ ഏഴ് വാർഡുകളിൽ മത്സരിക്കാൻ എസ്ഡിപിഐ

തദ്ദേശ തിരഞ്ഞെടുപ്പ്; നീലേശ്വരം നഗരസഭയിലെ 7 വാർഡുകളിൽ എസ്ഡിപിഐ മത്സരിക്കും.
ആസന്നമായ നഗരസഭാ തിരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) മത്സര രംഗത്തേക്ക്.
ഇക്കുറി 7 വാർഡുകളിൽ ജനവിധി തേടാൻ പാർട്ടി മുനിസിപ്പൽ കമ്മിറ്റി യോഗം തിരുമാനിച്ചു. 

ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാവുമെന്ന് മുനിസിപ്പൽ ഭാരവാഹികളായ എംവി ശൗക്കത്തലി, ഷഫീഖ് നിലേശ്വരം, സിഎച്ച് ഹനീഫ് തുടങ്ങിയവർ വ്യക്തമാക്കി.

നിലവിൽ നഗരസഭയിൽ എസ്ഡിപിഐക്ക് ഒരു അംഗമാണുള്ളത്. മൂന്ന് പ്രബല മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് 26 ആം വാർഡിൽ എസ്ഡിപിഐ നേടിയ വിജയം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
26 ആം വാർഡിന്റെ ജനകീയ കൗൺസിലർ വി അബൂബക്കറിന്റെ അഞ്ച് വർഷത്തെ മിന്നുന്ന പ്രകടനം മറ്റു വാർഡുകളിലും പാർട്ടിക്ക് മുതൽക്കൂട്ടാവുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

No comments